Skip to main content

വികസന പ്രവര്‍ത്തങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ നിര്‍ദേശം

 

ചടയമംഗലം മണ്ഡലത്തിലെ വിവിധയിടങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ നിര്‍ദേശം. എം എല്‍ എ യുടെ ആസ്തിവികസന-പ്രത്യേകവികസനനിധി ഉപയോഗിച്ച് നടപ്പാക്കിയപദ്ധതികളുടെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ എം എം നസീര്‍ എം എല്‍ എയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് പങ്കെടുത്ത കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ തേക്കിന്‍ കോഴിയോട് എലാ റോഡിന്റെ നിര്‍മാണം, കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ ആള്‍ത്തറമല അംഗനവാടി കെട്ടിടനിര്‍മാണം എന്നിവ പൂര്‍ത്തിയായി. വിവിധ പഞ്ചായത്തുകളിലെ കളിസ്ഥലനിര്‍മാണം അവസാന ഘട്ടത്തിലാണ്. ചിതറ പഞ്ചായത്തിലെ കുലത്തറക്ഷേത്രംറോഡ് നിര്‍മാണം, ചടയമംഗലം-വെളിനല്ലൂര്‍ പഞ്ചായത്തുകളിലെ റോഡ് നവീകരണ പദ്ധതികളും പൂര്‍ത്തീകരിച്ചു. നിലമേല്‍ പഞ്ചായത്തില്‍ കുന്നുംപുറം ജംഗ്ഷനില്‍ മിനിമാസ്റ്റ്‌ലൈറ്റ് സ്ഥാപിച്ചു. ഭരണാനുമതി ലഭിച്ച പദ്ധതികളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും എം എല്‍ എ നിര്‍ദേഹം നല്‍കി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍പങ്കെടുത്തു.  

 

date