Post Category
കള്ള് വ്യവസായ ക്ഷേമനിധി അംഗങ്ങള്‍ മസ്റ്ററിങ് നടത്തണം
കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ ക്ഷേമനിധി പെന്ഷന് അനുവദിക്കപ്പെട്ട തൊഴിലാളി/കുടുംബ/സാന്ത്വന പെന്ഷന് ഗുണഭോക്താക്കള്‍ സെപ്തംബര്‍ 30 നകം വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണം. ബയോമെട്രിക്ക് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ക്ഷേമനിധി ബോര്‍ഡില്‍ സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള എല്ലാ മാസവും ഒന്ന് മുതല്‍ 20 വരെ സൗകര്യമുണ്ടാകും. എന്നാല്‍ മസ്റ്ററിങ് ചെയ്യാത്ത കാലയളവിലെ പെന്ഷന് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0469 2603074.
date
- Log in to post comments