Post Category
റെഗുലർ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് റെഗുലർ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 31 ന് സ്പോട്ട് അഡ്മിഷൻ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ള വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 9 ന് മുൻപ് നെടുമങ്ങാട് ഗവ. പോളിടെക്നിക്ക് കോളേജിൽ എത്തിച്ചേരണം.
എസ്എസ്എൽസി, വരുമാനം, ജാതി, ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ്, ടി.സി., സ്വഭാവ സർട്ടിഫിക്കറ്റ്, ആധാർ എന്നിവ ഹാജരാക്കണം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും എസ്.സി./ എസ്.ടി./ ഒ.ഇ.സി വിഭാഗക്കാർക്കും അർഹമായ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org, 8129986015, 9446908466.
പി.എൻ.എക്സ്. 2811/2026
date
- Log in to post comments