ശക്തമായ കാറ്റ് മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം: ജില്ലാ കലക്ടര്‍
തീരപ്രദേശങ്ങളില്‍ ജൂലൈ 29 മുതല്‍ ഓഗസ്റ്റ് ഒന്ന് വരെ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനായ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ്. ഓഗസ്റ്റ് ഒന്ന് വരെ മത്സ്യബന്ധനത്തിന് പ്രതികൂലമായ സാഹചര്യമാണ്. ജാഗ്രതനിര്‍ദ്ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കള്ളക്കടല്‍
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം: ജില്ലാ കലക്ടര്‍
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയില്‍ ആലപ്പാട് മുതല്‍ ഇടവ വരെയുള്ള തീരദേശമേഖലയില്‍ ഉയര്‍ന്നതിരമാലകളും കടലാക്രമണവും ഉണ്ടായേക്കാമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് (ജൂലൈ 29) രാത്രി 11.30 വരെ തിരമാലകള്‍ 1.3 മീറ്റര്‍ വരെ ഉയരുമെന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലില്‍ ഇറങ്ങരുതെന്നും ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ജാഗ്രത നിര്‍ദ്ദേശങ്ങള്‍:
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.
തിരമാല ശക്തിപ്പെടുന്നഘട്ടത്തില്‍ മത്സ്യബന്ധനയാനങ്ങള്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം.
മുന്നറിയിപ്പ് പിന്‍വലിക്കുന്നത്‌വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി നിര്‍ത്തണം.
മല്‍സ്യബന്ധനയാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായികെട്ടിയിടുക. വള്ളങ്ങള്‍തമ്മില്‍ സുരക്ഷിതഅകലംപാലിക്കുന്നത് അപകടസാധ്യത ഒഴിവാക്കും. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.
ബീച്ചിലേക്കുള്ളയാത്രകളും കടലില്‍ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനുസാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.
- Log in to post comments