Skip to main content

ലോക ഹെപറ്റൈറ്റിസ് ദിനാചരണം

ആരോഗ്യ വകുപ്പും ജില്ലാ എയ്ഡ്‌സ് കണ്ട്രോള്‍ യൂണിറ്റും സംയുക്തമായി ബിഷപ്പ് കത്തലാനി ക്യാമ്പസില്‍ ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തോടനുബന്ധിച്ച പരിപാടികള്‍ സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ ഡോ. ഉദയ സുകുമാരന്‍ കത്തലാനി ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞപിത്തം ഉള്‍പ്പടെയുള്ള രോഗവ്യാപന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പറഞ്ഞു.
ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പസ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ . ജോണ്‍ പോള്‍ അദ്ധ്യക്ഷനായി.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ . ഷീജ എ എല്‍ വിഷയാവതരണം നടത്തി. ക്യാമ്പസ് കോര്‍ഡിനേറ്റര്‍ ഡോ . ടൈറ്റസ് എ ആര്‍ വിശിഷ്ടാതിഥിയായി. ജില്ലാ എയ്ഡ്‌സ് കണ്ട്രോള്‍ ഓഫീസര്‍ ഡോ . സാജന്‍ മാത്യൂസ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ദിവ്യശശി എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
ജില്ലാ മാസ് മീഡിയ ഓഫീസര്‍ ശ്രീകുമാര്‍.എസ്, ദിശ ക്ലസ്റ്റര്‍ മാനേജര്‍ ഡെന്നിസ് ജോര്‍ജ്, ഐ ഇ സി കണ്‍സല്‍ട്ടന്റ് അശ്വനി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  
ജില്ലാ ടിബി യൂണിറ്റില്‍ ഹെപ്പറ്റൈറ്റിസ് മെഗാസ്‌ക്രീനിങ്ങും പ്രതിരോധ കുത്തിവയ്പും ഹെപ്പറ്റൈറ്റിസ് പ്രതിരോധ വാക്സിനേഷനും നടത്തി.
 

date