Skip to main content

*സേഫ് ഓണം*

ഭക്ഷ്യ ഉല്‍പാദന, വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഭക്ഷ്യസുരക്ഷാവകുപ്പ് സംഘടിപ്പിച്ച  `സേഫ് ഓണം' പരിപാടിയുടെ ജില്ലാതല  ഉദ്ഘാടനം റോയ് കെ. പൗലോസ് എം.എല്‍.എ നിര്‍വഹിച്ചു. ഓണാഘോഷ വേളയില്‍ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് എം.എല്‍.എ പറഞ്ഞു.
  ഇടുക്കി കാസില്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷത വഹിച്ചു.  ഇടുക്കി ജില്ല ഭക്ഷ്യസുരക്ഷ അസ്സിസ്റ്റന്റ് കമ്മിഷണര്‍  ബൈജു പി. ജോസഫ്, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ സൈജു കെ. രാമനാഥ് എന്നിവര്‍ സംസാരിച്ചു.  ദേവികുളം ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ആന്‍ മേരി ജോണ്‍സണ്‍, സുമിന്‍ ജോസ് എന്നിവര്‍ ക്ലാസ് നയിച്ചു.

date