പ്രകൃതിദുരന്ത പുനരധിവാസ അദാലത്ത് 10 ന്
പ്രളയത്തെത്തുടര്‍ന്ന് നാശനഷ്‌ടം സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അവകാശതര്‍ക്കം മൂലം പുനര്‍നിര്‍മ്മാണം തടസപ്പെട്ടിരിക്കുന്ന കേസുകളില്‍ തര്‍ക്കപരിഹാരത്തിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തുമെന്ന് ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു. അദാലത്തിന്റെ ഉദ്‌ഘാടനം ജനുവരി 10 രാവിലെ 10 ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ ഡിസ്‌ട്രിക്‌ട് ആന്‍ഡ് സെന്‍ഷന്‍സ് ജഡ്‌ജ് സോഫി തോമസ് നിര്‍വഹിക്കും. ജില്ലാ കളക്‌ടര്‍ ടി വി അനുപമ അദ്ധ്യക്ഷത വഹിക്കും. തൃശൂര്‍ തഹസില്‍ദാര്‍ ജോര്‍ജ്ജ് ജോസഫ്, തലപ്പിളളി തഹസില്‍ദാര്‍ കെ എം മുസ്‌തഫ കമാല്‍ എന്നിവര്‍ ആശംസ നേരും. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കെ പി ജോയ് സ്വാഗതവും ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്‌ടര്‍ കെ ഹുസൈന്‍ നന്ദിയും പറയും. താലൂക്ക്, തീയതിയും സമയവും, വേദി യഥാക്രമത്തില്‍. തൃശൂര്‍-തലപ്പിളളി: ജനുവരി 10-രാവിലെ 9.30 ന്, തൃശൂര്‍ ടൗണ്‍ ഹാള്‍, ചാവക്കാട്-കുന്നംകുളം: ജനുവരി 15-രാവിലെ 10.30, ചാവക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍, മുകുന്ദപുരം-കൊടുങ്ങല്ലൂര്‍: ജനുവരി 18-രാവിലെ 10.30, കോണത്തുകുന്ന് വെളളാങ്കല്ലൂര്‍ ഗ്രാമപഞ്ചാത്ത് കമ്മ്യൂണിറ്റി ഹാള്‍, ചാലക്കുടി: ജനുവരി 19-രാവിലെ 10.30, ചാലക്കുടി മുനിസിപ്പല്‍ ജൂബിലി ഹാള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2433440.
- Log in to post comments