വോട്ടിങ് യന്ത്രം പരിശീലനം
ജില്ലയില്‍ ഇലക്ഷന്‍ വോട്ടിങ് യന്ത്രത്തിന്റെയും വിവിപാറ്റിന്റെയും പരിശീലനം ജനുവരി 10 മുതല്‍ 28 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു. തീയതിയും സമയവും, വേദിയും യഥാക്രമം : - ജനുവരി 10-രാവിലെ 10.30, അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ റൂം നമ്പര്‍ 5, കളക്‌ടറേറ്റിലെ ജീവനക്കാര്‍ക്ക് ; ജനുവരി 10- ഉച്ചയ്‌ക്ക് 2, അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ റൂം നമ്പര്‍ 5, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ജീവനക്കാര്‍ക്കും ; ജനുവരി 11-രാവിലെ 10.30 അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ റൂം നമ്പര്‍ 5, കാമ്പസ് അംബാസിഡര്‍മാര്‍ക്ക്;ജനുവരി 14-രാവിലെ 10.30, മുകുന്ദപുരം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍--മുകുന്ദപുരം താലൂക്ക് ഓഫീസിനും ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസ് ജീവനക്കാര്‍ക്കും; ജനുവരി 14-ഉച്ചയ്‌ക്ക് 2, അതത് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സെക്‌ടറല്‍ ഓഫീസര്‍മാര്‍ക്ക് ; ജനുവരി 15-രാവിലെ 10.30, അതത് താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് ; ജനുവരി 16-രാവിലെ 10.30, ഉച്ചയ്‌ക്ക് 2, അതത് താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പ് ജീവനക്കാര്‍ക്ക് ; ജനുവരി 17 മുതല്‍ 19 വരെ, രാവിലെ 10.30, ഉച്ചയ്‌ക്ക് 2, അതത് താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍, ബി എല്‍ ഒ മാര്‍ക്ക് ; ജനുവരി 21 മുതല്‍ 28 വരെ, പൊതുസ്ഥലങ്ങളില്‍ ഇവിഎമ്മും-വിവിപാറ്റ് പ്രദര്‍ശന ബോധവല്‍ക്കരണവും.
- Log in to post comments