Skip to main content

ഫയല്‍ അദാലത്ത്‌ ഫെബ്രു. 11 ന്‌

ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോ. കെ ടി ജലീലിന്റെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 11 ന്‌ തൃശൂര്‍ ഐഎഎസ്‌ഇ ഓഡിറ്റോറിയത്തില്‍ ഫയല്‍ അദാലത്ത്‌ നടത്തും. സ്വകാര്യ എയ്‌ഡഡ്‌ കോളേജ്‌ ജീവനക്കാര്‍ക്കും പരാതി നല്‍കാം. പരാതി ജനുവരി 25 നകം കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍, കോളേജ്‌ വിദ്യാഭ്യാസ വകുപ്പ്‌, തൃശൂര്‍ 20 എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷയുടെയും കവറിന്റെയും മുകളില്‍ ഫയല്‍ അദാലത്ത്‌ 2018 എന്ന്‌ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2331726.
 

date