Skip to main content

പ്ലാസ്റ്റിക് പുനരുപയോഗം ശിൽപശാലയ്ക്ക് ഒൻപതിന് മുമ്പ് രജിസ്റ്റർ ചെയ്യും

 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ''ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം, പുനരുപയോഗം, പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ അവയുടെ പ്രായോഗികത'' വിഷയത്തിൽ ജനുവരി 10 ന് രാവിലെ 10 ന് ബോർഡിന്റെ എറണാകുളം മേഖല ഓഫീസിൽ ശില്പശാല സംഘടിപ്പിക്കും. കൂടാതെ, പ്ലാസ്റ്റിക് നിർമ്മാർജ്ജനം, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിയന്ത്രണവും ഈ മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളും ശിൽപശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്ലാസ്റ്റിക് ഇതര ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന സന്നദ്ധ സംഘടനകൾ, മേഖലയിലെ വിദഗ്ധർ തുടങ്ങിയവർക്ക് പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താം. ശിൽപശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8921190989 എന്ന നമ്പറിൽ വിളിച്ച് ജനുവരി ഒൻപതിന് മുൻപ് രജിസ്റ്റർ ചെയ്യണം.

പി.എൻ.എക്സ്. 70/19

date