Skip to main content

നിയമസഭാ സമിതിയുടെ പേര് ഭേദഗതി ചെയ്തു

 

കേരള നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ പരിഗണനാ വിഷയമായി ട്രാൻസ്‌ജെൻഡറുകളുടെ ക്ഷേമം കൂടി ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ സമിതിയുടെ പേര് സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി എന്ന് ഭേദഗതി ചെയ്തു.  ട്രാൻസ്‌ജെൻഡറുകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളും അവരുമായി ബന്ധപ്പെട്ട വിഷയങ്ങളും സംബന്ധിച്ച് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള ഹർജികളും നിർദ്ദേശങ്ങളും ചെയർപേഴ്‌സൺ, സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന മേൽവിലാസത്തിൽ നൽകാം.

പി.എൻ.എക്സ്. 73/19

date