Post Category
റേഷന്‍ കാര്‍ഡ് വിതരണം
പുതിയ റേഷന്‍ കാര്‍ഡിനായി ചെമ്പിലോട് പഞ്ചായത്ത് ഓഫീസില്‍ നടന്ന ക്യാമ്പില്‍ അപേക്ഷ നല്‍കിയ ടോക്കണ്‍ നമ്പര്‍ 613 മുതല്‍ 887 വരെയുളള അപേക്ഷകര്‍ക്ക്(ഓണ്‍ ലൈന്‍ അക്ഷയ അപേക്ഷകള്‍ ഒഴികെ) ജനുവരി 10 നും, കുഞ്ഞിമംഗലം പഞ്ചായത്തിലെ ടോക്കണ്‍ നമ്പര്‍ 888 മുതല്‍ 1074 വരെയുളളവര്‍ക്ക് ജനുവരി 11 നും കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. സപ്ലൈ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുളള ടോക്കണും നിലവില്‍ പേരുകള്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡും, കാര്‍ഡിന്റെ വിലയും സഹിതം രാവിലെ 10.30 നും നാല് മണിക്കും ഇടയില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി കാര്‍ഡ് കൈപ്പറ്റേണ്ടതാണെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments