Skip to main content
a

കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കും: അബിന്‍ വര്‍ക്കി എംഎല്‍എ

അപകടം ആവര്‍ത്തിക്കുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ദീര്‍ഘമായ ആവശ്യമായിരുന്നു. കുമ്പഴ ജംഗ്ഷനില്‍ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷനായിരുന്നു എംഎല്‍എ.
വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃത ബോര്‍ഡുകള്‍ പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ റിഫളക്ടര്‍ സ്റ്റഡുകള്‍ ജംഗ്ഷനിലെ നാലു ഭാഗത്തും സ്ഥാപിക്കും. അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ദിശാബോര്‍ഡുകള്‍ കൃത്യമായ സ്ഥലങ്ങളില്‍ ഉറപ്പാക്കും. ശബരിമല സീസണിനോടനുബന്ധിച്ച് ഇന്നും (ജൂലൈ 29) നാളെയും (ജൂലൈ 30) റോഡ് സുരക്ഷാപരിശോധനയുണ്ട്. ജൂലൈ 29 ന് കലഞ്ഞൂര്‍ മുതല്‍ പ്ലാച്ചേരി വരെയും ജൂലൈ 30 ന് ഏനാത്ത് മുതല്‍ കുളനട വരെയും പൊലിസ്, ആര്‍ടിഒ, പിഡബ്ല്യുഡി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന. കുമ്പഴ ജംഗ്ഷനില്‍ സുരക്ഷ നടപടി ഉറപ്പാക്കുന്നതിന് അബിന്‍ വര്‍ക്കി എംഎല്‍എയുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു.
യോഗത്തില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, എഡിഎം ആര്‍ രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.  

ചിത്രം: 

കുമ്പഴ ജംഗ്ഷനില്‍ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അബിന്‍ വര്‍ക്കി എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം

 

date