Post Category
നറുക്കെടുപ്പ്
ഖാദി ഓണം മേളയോടനുബന്ധിച്ചുള്ള ആദ്യ പ്രതിവാര നറുക്കെടുപ്പ് ഇലന്തൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം രഞ്ജു രാജേഷ് നിര്‍വഹിച്ചു. നറുക്കെടുപ്പില്‍ വിജയിച്ച പത്തനംതിട്ട തുമ്പമണ്‍ സ്വദേശി ജോണ്‍ സാമുവലിന് 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി നല്കി. ഓണം മേളയോടനുബന്ധിച്ച് ഓഗസ്റ്റ് 25 വരെ എല്ലാ ഞായറാഴ്ച്ചയും എല്ലാ ഖാദി ഷോറൂമുകളും തുറന്ന് പ്രവര്‍ത്തിക്കും. ഫോണ്‍: 0468 2362070.
date
- Log in to post comments