Post Category
സി ഇ ടിയിൽ ബി-ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിൽ (സിഇടി) ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 5 ന് നടത്തും. സ്പോട്ട് അഡ്മിഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cet.ac.in ൽ ലഭിക്കും. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ അന്നേദിവസം രാവിലെ 11 മണിക്ക് മുമ്പായി കോളേജിൽ റിപ്പോർട്ട് ചെയ്യണം.
പി.എൻ.എക്സ്. 2945/2026
date
- Log in to post comments