Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

 

 ചന്ദനത്തോപ്പ്   സര്‍ക്കാര്‍   ഐ.ടി.ഐയില്‍ ലിഫ്റ്റ് ആന്റ് എസ്‌കലേറ്റര്‍ മെക്കാനിക്, വയര്‍മാന്‍   ട്രേഡുകളില്‍  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ജനറല്‍, മുസ്ലിം വിഭാഗങ്ങളിലാണ് ഒഴിവുകള്‍. (മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പരിഗണിക്കും).  യോഗ്യത:ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍  മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍  എന്‍.എ.സി/എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും.    അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളിലെ പേരും ജനനത്തീയതിയും ആധാര്‍ കാര്‍ഡിലേതുപോലെ തന്നെയായിരിക്കണം.    അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, അവയുടെ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ്  അഞ്ച്, രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണം.  ഫോണ്‍:  0474 - 2712781.
 
 

date