Post Category
നിലവാരമില്ലാത്ത വെളിച്ചെണ്ണ വ്യാജ വിലാസത്തില്‍ വിപണിയില്‍
'കേര ഡയമണ്ട്' എന്നപേരില്‍ നിലവാരമില്ലാത്ത വെളിച്ചെണ്ണ വില്പന നടത്തിയ കടക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിയമ നടപടി ആരംഭിച്ചു. ശൂരനാട് ദേവി സ്റ്റോറില്‍ നിന്നും പരിശോധനയ്ക്ക് എടുത്ത കേര ഡയമണ്ട് ബ്രാന്‍ഡ് ആണ് നിലവാരമില്ലാത്തതായി റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ പാക്കറ്റില്‍ രേഖപ്പെടുത്തിയ വിലാസവും വ്യാജമാണെന്ന് തെളിഞ്ഞു. വ്യാപാരികള്‍ കൃത്യമായ ബില്ലിലാതെ ലഭിക്കുന്ന പരിചയമില്ലാത്ത വെളിച്ചെണ്ണ വില്‍ക്കരുതെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments