Skip to main content

മാള കെ.കെ.എസ് ഗവ. ഐ.ടി.ഐയിൽ സ്‌പോട്ട് അഡ്മിഷൻ

മാള കെ. കരുണാകരൻ സ്മാരക ഗവ. ഐ.ടി.ഐയിൽ മെട്രിക്, നോൺ-മെട്രിക് ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർക്ക് ഓഗസ്റ്റ് നാല് മുതൽ ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ നേരിട്ടെത്തി അപേക്ഷിക്കാം. മുമ്പ് അപേക്ഷ സമർപ്പിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാൻ സാധിക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷാ ഫീസ് 100 രൂപയാണ്. പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. ഫോൺ- 0480 2893127, 9446218047, 9497792568.

date