Post Category
ആശാ വര്‍ക്കര്‍ ഒഴിവ്
തെന്നല ഗ്രാമപഞ്ചായത്തിലെ 6, 12 എന്നീ വാര്‍ഡുകളില്‍ ഒഴിവുള്ള ആശാ വര്‍ക്കര്‍ തസ്തികകളിലേക്ക് യോഗ്യരായ സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായ, 25-നും 45-നും ഇടയില്‍ പ്രായമുള്ള, അതത് വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായ വിവാഹിതര്‍ക്ക് (വിവാഹിത, വിവാഹമോചനം നേടിയവര്‍, വിധവകള്‍) അപേക്ഷിക്കാം. മുന്‍ ആശാ പ്രവര്‍ത്തകര്‍ക്കും ആരോഗ്യമേഖലയില്‍ സന്നദ്ധസേവനം നടത്തിയവര്‍ക്കും മുന്‍ഗണന നല്‍കും. താല്പര്യമുള്ളവര് യോഗ്യത, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ഓഗസ്റ്റ് 11-ന് രാവിലെ 11 ന് തെന്നല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0494 2496006, 9037835924.
date
- Log in to post comments