Skip to main content

സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റ് ഒഴിവ്

മങ്കട ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ബിരുദ പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ ഒഴിവുകളുണ്ട്. ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, ബി.കോം എന്നീ വിഷയങ്ങളില്‍ രണ്ടു വീതവും, ബി.ബി.എ, സൈക്കോളജി എന്നീ വിഷയങ്ങളില്‍ ഓരോ സീറ്റുമാണ് ഒഴിവുള്ളത്. താല്പര്യമുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലാ രജിസ്‌ട്രേഷന്‍ പ്രിന്റൗട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം കോളേജ് ഓഫീസില്‍ നേരിട്ട് അപേക്ഷിക്കണം. ഫോണ്‍: 04933 202135, 9188900202.

date