Post Category
മത്സ്യതൊഴിലാളി ക്ഷേമനിധി പെന്ഷന്: ആധാര്‍ ബന്ധിപ്പിക്കണം
കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പെന്ഷന് കൈപ്പറ്റുന്ന ആധാര്‍ ബന്ധിപ്പിക്കാത്ത മുഴുവന്‍ മത്സ്യതൊഴിലാളികളും അനുബന്ധ തൊഴിലാളികളും വിധവാ പെന്ഷന് ഗുണഭോക്താക്കളും ആഗസ്റ്റ് 10-നകം വിവരങ്ങള്‍ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ എത്തിക്കണമെന്ന് മേഖല എക്സിക്യൂട്ടീവ് അറിയിച്ചു. പെന്ഷന് തടസ്സപ്പെടാതിരിക്കാന്‍ ആധാര്‍ കാര്‍ഡ്, പെന്ഷന് പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളാണ് നല്‍കേണ്ടത്. ഫോണ്‍: 0495 2383782.
date
- Log in to post comments