Skip to main content

അഭിമുഖം

  ചന്ദനത്തോപ്പ് ബേസിക് ട്രെയിനിംഗ് സെന്ററില്‍  വിവിധ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനായി അഭിമുഖം നടത്തും.  
കാറ്ററിംഗ് ആന്റ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് ട്രേഡിലേക്ക് എം.യു/ഒ.സി കാറ്റഗറിയില്‍ നിന്നും അഭിമുഖം  ഓഗസ്റ്റ് ഏഴിന്  രാവിലെ 10 നും ഇന്‍സ്ട്രുമെന്റ് ആന്റ് മെക്കാനിക്കല്‍ കെമിക്കല്‍ പ്ലാന്റ് ട്രേഡിലെ ഇ/ബി/ടി കാറ്റഗറിയില്‍നിന്നും രാവിലെ 11നുമാണ് അഭിമുഖം.
ട്രേഡുകളും യോഗ്യതയും: ഇന്‍സ്ട്രുമെന്റ് മെക്കാനിക് (കെമിക്കല്‍ പ്ലാന്റ്)- ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കെമിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍/പ്രോസസ്സ് കണ്‍ടോള്‍ ഇന്‍സ്ട്രുമെന്റേഷന്‍/എഞ്ചിനീയറിംഗ്/ടെക്‌നോളജിയും രണ്ട് വര്‍ഷ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ഡിഗ്രി ഇന്‍ കെമിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/ പ്രോസസ്സ് കണ്‍ട്രോള്‍ ഇന്‍സ്ട്രുമെന്റേഷന്‍/എഞ്ചിനീയറിംഗ്/ടെക്‌നോളജിയും ഒരുവര്‍ഷ പ്രവര്‍ത്തിപരിചയവും
കാറ്ററിംഗ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന്‌വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ/്കാറ്ററിംഗ് ടെക്ടോളജിയില്‍ ഡിപ്ലോമയും 2 വര്‍ഷത്തെപ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിംഗ് ടെക്‌നോളജിയില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവര്‍ത്തിപരിചയവും.
  അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍:   0474 2713099  
 

 

date