Post Category
പീച്ചി ജലവൈദ്യുത നിലയത്തിൽ ട്രയൽ റൺ: പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല
പീച്ചി ചെറുകിട ജലവൈദ്യുത നിലയത്തിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് അഞ്ച്, ബുധനാഴ്ച) ട്രയൽ റൺ നടത്തുന്നു. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിലുള്ള സമയത്തിൽ ഏകദേശം 15 മിനിറ്റോളം പവർഹൗസിൽ നിന്ന് പുഴയിലേക്ക് വെള്ളം ഒഴുക്കിവിടുമെന്ന് കെ.എസ്.ഇ.ബി ചെറുകിട ജലവൈദ്യുത നിലയം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. .
ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ട്രയൽ റൺ നടത്തുന്നതെന്നും പൊതുജനങ്ങൾ യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും എ.ഇ അറിയിച്ചു.
date
- Log in to post comments