Skip to main content

സുനാമി റെഡി പദ്ധതി - പരിശീലനം നടത്തി 

 

ആലപ്പാട് ഗ്രാമപ്പഞ്ചായത്തിൽ സുനാമി റെഡി പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് ഭരണസമിതി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിത കർമ്മ സേനാംഗങ്ങൾ, അംഗൻവാടി ജീവനക്കാർ, പഞ്ചായത്ത്‌ പരിധിയിലെ സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ പ്രതിനിധികൾ എന്നിവർക്കായാണ്   സംഘടിപ്പിച്ചത്. 
 പദ്ധതിയിലൂടെ സുനാമി ദുരന്ത ലഘൂകരണ പദ്ധതികൾ, ഒഴിപ്പിക്കൽ വഴികൾ ഉൾപ്പെടുന്ന മാപ്പുകൾ, അവബോധ ക്ലാസുകൾ, മോക്ക്ഡ്രില്ലുകൾ തുടങ്ങി വിവിധങ്ങളായ സൂചകങ്ങൾ മുൻനിർത്തി തീരദേശ ഗ്രാമങ്ങൾക്ക് 'സുനാമി റെഡി'  അന്താരാഷ്ട്ര സാക്ഷ്യപത്രം ലഭിക്കും. 

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ആലപ്പാട് ഗ്രാമപഞ്ചായത്തും സംയുക്തമായി ആലപ്പാട് പഞ്ചായത്ത് റോട്ടറി ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് അതോറിറ്റിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ എ.ഡി. എം നേതൃത്വം നൽകി.
പഞ്ചായത്ത് പ്രസിഡന്റ്  ജയശ്രീ തൃിദീപ് അധ്യക്ഷയായ യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനുമോൻ, ജില്ലാ ഹസാഡ് അനലിസ്റ്റ് പ്രേം ജി. പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

date