Skip to main content

വാഹനം ആവശ്യമുണ്ട്

ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്റെ ഉപയോഗത്തിനായി ഷോര്‍ട്ട് താല്പര്യപത്രം വ്യവസ്ഥയില്‍ ഇന്നോവ ക്രിസ്റ്റ/ഇന്നോവ ഹൈക്രോസ് (ബക്കറ്റ് സീറ്റ്, 2024-2025/2025-2026) വാഹനം മാത്രമായി വാടകയ്ക്ക് നല്‍കുവാന്‍ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. മൂന്ന് മാസത്തേക്കാണ് കരാര്‍ കാലാവധി. ടെന്‍ഡര്‍ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് 'പത്തനംതിട്ട ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആവശ്യത്തിന് ടാക്‌സി ഓടുന്നതിനുള്ള ടെന്‍ഡര്‍' എന്ന് വ്യക്തമായി രേഖപ്പെടുത്തി സെക്രട്ടറി, പത്തനംതിട്ട ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കോഴഞ്ചേരി എന്ന വിലാസത്തില്‍ തപാലിലോ, നേരിട്ടോ എത്തിക്കണം.   അവസാന തീയതി ഓഗസ്റ്റ് 10 ന് ഉച്ചയ്ക്ക് രണ്ട് വരെ. ഫോണ്‍: 0468 2311343, 9447756113.

 

date