Post Category
*കുടുംബശ്രീ ‘ജീവനം 2.0’ പദ്ധതി ഉദ്ഘാടനവും സമ്പൂർണ ഐ.എസ്.ഒ പ്രഖ്യാപനവും ഇന്ന് (ഓഗസ്റ്റ് 7)* *മന്ത്രി ഒ. ജെ ജനീഷ് നിർവ്വഹിക്കും*
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിവിധ വികസന പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 7) രാവിലെ 11:30-ന് മാള ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കായിക, യുവജനക്ഷേമ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിക്കും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ് മുഖ്യാതിഥിയാകും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അനീസ് മിത്ര, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments