Post Category
*ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 10, 11 തീയതികളിൽ*
ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് പത്ത്, 11 തീയതികളിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12:30 വരെ അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിലാണ് പ്രവേശന നടപടികൾ നടത്തുക. പ്ലസ് ടു തലത്തിൽ ഹിന്ദി പഠിച്ച് വിജയിച്ചവർക്കും ഉയർന്ന യോഗ്യതയുള്ളവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ നേരിട്ട് പങ്കെടുക്കാം.
എസ്.സി, എസ്.ടി, മറ്റ് അർഹവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ-ഗ്രാന്റ്സ് വഴി ഫീസ് ആനുകൂല്യം ലഭിക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ- 8547126028.
date
- Log in to post comments