Post Category
*സർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു*
തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എൻ.സി.വി.ഇ.ടി അംഗീകൃത സർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. 450 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. കോഴ്സ് ഫീസ് 21,000 രൂപ ആണ്. എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് ഇളവ് ഉണ്ടാകും. താത്പര്യമുള്ളവർ https://forms.gle/K78R4MAQB63kMjmc6 എന്ന ലിങ്ക് വഴിയോ തവനൂർ അയങ്കാലത്തുള്ള സ്കിൽ പാർക്കിൽ നേരിട്ടോ അപേക്ഷ നൽകണം. ഫോൺ: 9495 999 658.
date
- Log in to post comments