Skip to main content

ജില്ലാതല വാർത്തകൾ

 

 ഫാർമസിസ്റ്റ് നിയമനം 

ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്‌റ്റ് (ഹോമിയോ) തസ്തികയിൽ ഒരു താത്കാലി‌ക ഒഴിവ്. യോഗ്യത എസ് എസ് എൽ സി പാസ്. കൂടാതെ നഴ്‌സ് കം ഫാർമസിസ്റ്റ് (ഹോമിയോ) / ഫാർമസി സർട്ടിഫിക്കറ്റ് കോഴ്‌സ് (ഹോമിയോ) എന്നിവയിൽ ഏതെങ്കിലും ഒന്ന് പാസാകണം.​ പ്രായപരിധി 41 (നിയമാനുസൃത ഇളവ് ബാധകം)​. എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെൻ്റ് എക്‌സ്‌ചേഞ്ചുകളിൽ ​​ആഗസ്ത് 19 നകം പേര് രജിസ്റ്റർ ചെയ്യണം.

​ ഗസ്റ്റ് ഇൻസ്ട്രക്ടർ 

​മാടായി ഗവ. ഐ.ടി.ഐ യിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ പെയിൻ്റർ (ജനറൽ) തസ്തികയിലെ 2 ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ദിവസ വേതന അടിസ്ഥാനത്തിൽ  നിയമിക്കുന്നു. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പും എന്നിവ സഹിതം ആഗസ്ത് 10 ഉച്ച 12 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ. ഐ.ടി.ഐ യിൽ (എലത്തൂർ റെയിൽവെ സ്റ്റേഷന് സമീപം) കൂടിക്കാഴ്‌ചയ്ക്ക്‌ എത്തണം. യോഗ്യത:  എസ്എസ്എൽസി, നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/നാഷണൽ അപ്രൻ്റൈസ്ഷിപ്പ് സർട്ടിഫിക്കറ്റ് ഇൻ പെയിൻ്റർ (ജനറൽ). ഫോൺ: 0495 2371451, 0495 2461898.

​ ലക്ചറർ നിയമനം 

​നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്  ഡിപ്പാർട്ട്മെൻറുകളിൽ ഒഴിവുള്ള ലക്‌ചറർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് ഏഴ് രാവിലെ 10.30 ന് നടുവിൽ പോളിടെക്നിക്ക് കോളേജിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

 കോളേജ് ഫോർ കോസ്റ്റും ആൻ്റ് ഫാഷൻ ഡിസൈനിം​ഗ് കോളേജിൽ സീറ്റൊഴിവ് 

കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന, കോളേജ് ഫോർ കോസ്റ്റും ആൻ്റ് ഫാഷൻ ഡിസൈനിം​ഗിൽ ബി.എസ്.സി കോസ്റ്റ്യൂം ആ​ൻ്റ് ഫാഷൻ ഡിസൈനിംഗ്, ബി.എസ്.സി ഇൻ്റീരിയൽ ആ​ൻ്റ് ഫർണിഷിംഗ് കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ്‌​ ടു, ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ്, കോണ്ടക്റ്റ് സർട്ടിഫിക്കറ്റ്, എ​ന്നിവയുടെ ഒറിജിനലും ആധാറിൻ്റെ കോപ്പി, ​നാല്​ ​ഫോട്ടോകൾ സഹിതം​ കോളേജ് ക്യാമ്പസിൽ നേരിട്ട് വന്ന് അഡ്മ‌ിഷൻ എടു​ക്കാം. നിലവിൽ അപേക്ഷിക്കാത്തവർക്കും അഡ്‌മിഷൻ എടു​ക്കാം. അവസാന തീയ്യതി ​ആ​ഗസ്ത് ഒമ്പത്. ഫോൺ: 8281574390​.

 സ്പോട്ട് അഡ്മിഷൻ 

കേരള ഗവ​. ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് ഒഴിവുള്ള സിറ്റീലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 10, 11 ​തീയ്യതികളിൽ രാവിലെ 10 മുതൽ 12.30 വരെ നടക്കും. പ്ലസ് ​ടു ഹിന്ദി ജയിച്ചവർക്കും ഉയർന്ന യോഗ്യതയുള്ളവർക്കും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. എസ്.സി, എസ്.ടി, മറ്റർഹവിഭാഗത്തിനും ഈ-ഗ്രാൻസ് വഴി ഫീസ് ലഭിക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ടി.സി,സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ​ഫോൺ: 8547126028.

 മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അപേക്ഷിക്കാം 

​കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ 2024 മാർച്ച് 31 വരെ അംഗത്വം എടുത്ത, സജീവ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ, 2024-25 അദ്ധ്യയന വർഷം കലാ-കായിക അക്കാദമിക രംഗങ്ങളിൽ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ മികവ് പുലർത്തിയവർക്കുള്ള പ്രത്യേക പാരിതോഷികം നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സ്വയം തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം സെപ്റ്റംബർ അഞ്ചിനുള്ളിൽ കണ്ണൂർ ജില്ല ഓഫീസിൽ ലഭ്യമാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2705197.

​ അധ്യാപക നിയമനം 

​പയ്യാമ്പലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒഴിവുള്ള എൻവിടി (ജൂനിയർ) കെമിസ്ട്രി വിഷയത്തിൽ ദിവസ വേതനടിസ്ഥാനത്തിൽ അദ്ധ്യാപകനെ നിയമിക്കുന്നു. ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 10 രാവിലെ 11 മണിക്ക് സ്കൂളിൽ  ഇന്റർവ്യൂന് എത്തണം. ഫോൺ: 9605790686, 9895295830.

 സർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ സർവ്വീസ് ടെക്നീഷ്യൻ കോഴ്‌സ് 

ഇലക്ട്രിക് വാഹന മേഖലയിലെ തൊഴിൽ സാധ്യതകൾ ലക്ഷ്യമിടുന്ന യുവാക്കൾക്കായി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് തവനൂർ സർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ സർവ്വീസ് ടെക്നീഷ്യൻ (ഇ.വി.എസ്.ടി) കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. പ്രായോഗിക പരിശീലനം, ഇൻഡസ്ട്രി എക്സ്പോഷർ, മികച്ച തൊഴിൽ സാധ്യതകൾ എന്നിവ കോഴ്‌സിന്റെ സവിശേഷതകളാണ്.
450 മണിക്കൂർ ദൈർഘ്യമുള്ള ഈ എൻസിവിഇടി അംഗീകൃത കോഴ്‌സിന് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 21000 രൂപ. എസ് സി/എസ് ടി വിദ്യാർത്ഥികൾക്ക് പ്രത്യേക ഫീസ് ഇളവ്. ഫോൺ: 9495 999 658.

സൗജന്യ ഓറിയൻ്റേഷൻ ക്ലാസ് 

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ & എച് ആർ എം മേഖലയിൽ മികച്ച കരിയർ അവസരങ്ങൾ തേടുന്നവർക്കായി സൗജന്യ ഓറിയൻ്റേഷൻ ക്ലാസ് ആഗസ്ത് 10 ന് സംഘടിപ്പിക്കുന്നു. ആരോഗ്യപരിരക്ഷ മേഖലയിലെ തൊഴിൽ സാധ്യതകൾ, പരിശീലനരീതി, ഇന്റേൺഷിപ്പ്, പ്ലേസ്മെൻ്റ് സഹായം, കരിയർ വളർച്ച എന്നിവയെക്കുറിച്ച് വിദഗ്‌ധർ വിശദീകരിക്കും. യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ഡിഗ്രി. ഫോൺ: 86069 07093.

date