Skip to main content

പ്രവാസി കമ്മീഷൻ അദാലത്ത് ചൊവ്വാഴ്ച (ആഗസ്റ്റ് 11)

കേരള പ്രവാസി കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ തല അദാലത്ത് ആഗസ്റ്റ് 11ന് രാവിലെ 10 മുതൽ നോർക്ക സെന്ററിലെ എൻ.ആർ.ഐ കമ്മീഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് പരാതി നൽകുന്നതിനും സംവദിക്കുന്നതിനും പ്രവാസികൾക്ക് അദാലത്തിൽ അവസരം ലഭിക്കും. 

പുതിയതായി അപേക്ഷ നൽകുന്നവർ വിശദമായ അപേക്ഷയോടൊപ്പം ഫോൺ നമ്പർ, ഇ-മെയിൽ, പാസ്‌പോർട്ടിന്റെ കോപ്പി, വിസയുടെ പകർപ്പ്, എതിർകക്ഷിയുടെ വ്യക്തമായ പേരും മേൽവിലാസവും, ആവശ്യമായ മറ്റ് രേഖകൾ, നാട്ടിൽ ബന്ധപ്പെടേണ്ട വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം സമർപ്പിക്കണം

പരാതികൾ നേരിട്ടും secycomns.nri@kerala.gov.in എന്ന ഇമെയിൽ മുഖേനയും ചെയർപേഴ്‌സൺ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, ആറാം നില, തൈക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലും അയക്കാം. 

പ്രവാസി കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസ്, അംഗങ്ങളായ പി.എം ജാബിർ, ഡോ.മാത്യൂസ് കെ ലൂക്കോസ്, എം.എം നഈം, ജോസഫ് ദേവസ്യ പൊൻമാങ്കൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

date