Skip to main content
..

കടല്‍രക്ഷാപ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സത്വര നടപടി: മന്ത്രിമാര്‍

 

കടല്‍രക്ഷാപ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പ്രത്യേകനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിമാരായ ബിന്ദുകൃഷ്ണയും, പി സി വിഷ്ണുനാഥും.  കടലില്‍കാണാതായ കൊല്ലം സ്വദേശി ഗൗതംകൃഷ്ണയുടെവീട്ടില്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷമാണ് അറിയിച്ചത്. കാലാവസ്ഥ പ്രവചനത്തിനും രക്ഷാപ്രവര്‍ത്തനത്തിനും രാജ്യത്തിന് മാതൃകയാകുംവിധമുള്ള സംവിധാനങ്ങള്‍ നടപ്പാക്കും. തീരസുരക്ഷയ്ക്കും തീരശോഷണം തടയാനും പദ്ധതികള്‍ ആവിഷ്‌കരിക്കും. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണെന്നും കുടുംബത്തിന് എല്ലാവിധപിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും ഇരുവരും അറിയിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, രാഷ്ട്രീയ കക്ഷി നേതാക്കള്‍, മല്‍സ്യ തൊഴിലാളി സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date