Post Category
മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് ധനസഹായം
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെടുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിലവിൽ സ്വന്തം തൊഴിലിടങ്ങളിൽ മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. രണ്ട് ഗഡുക്കളായി പരമാവധി 50,000 രൂപ വരെയാണ് ധനസഹായമായി അനുവദിക്കുന്നത്.
അപേക്ഷകർക്ക് കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപയും ഉയർന്ന പ്രായപരിധി 60 വയസ്സുമാണ്. മുൻ വർഷങ്ങളിൽ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരോ അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
താത്പര്യമുള്ളവർ www.bcdd.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ മുഖേന ഓൺലൈനായി ഓഗസ്റ്റ് 31-നകം അപേക്ഷ സമർപ്പിക്കണം. ഫോൺ- 0492-2222335. ഇമെയിൽ- bcddpkd@gmail.com.
date
- Log in to post comments