Skip to main content

ബാർബർ ഷാപ്പുകളുടെ നവീകരണത്തിന് ധനസഹായം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെടുന്നവർ നടത്തുന്ന ബാർബർ ഷാപ്പ്, ബ്യൂട്ടി സലൂൺ എന്നിവയുടെ നവീകരണത്തിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് സാമ്പത്തിക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥാപനങ്ങൾ നവീകരിക്കുന്നതിനായി പരമാവധി 40,000 രൂപ വരെയാണ് ധനസഹായം അനുവദിക്കുന്നത്.

കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപയും ഉയർന്ന പ്രായപരിധി 60 വയസ്സുമാണ്. മുമ്പ് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

താത്പര്യമുള്ളവർ www.bcdd.kerala.gov.in എന്ന പോർട്ടൽ മുഖേന ഓഗസ്റ്റ് 31-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ- 0492-2222335. ഇമെയിൽ- bcddpkd@gmail.com.

date