Skip to main content
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കോട്ടത്തറ ഗ്രാമപഞ്ചായത്ത് നൽകിയ മിക്സികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത കൈമാറുന്നു

*ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത്*

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത്. വെണ്ണിയോട് എസ്.എ.എൽ.പി.എസ്, കോട്ടത്തറ ജി.എച്ച്.എസ്.എസ്, കരിക്കുറ്റി ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾക്ക് എസ്.ഡി.ആർ.എഫ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മിക്സി വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഇ.സി അജീഷ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ആർ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ്  കമ്മിറ്റി ചെയർപേഴ്സൺ പി.പി രനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ്,  മെമ്പർമാരായ ജോൺസി സജി, സജീഷ് കുമാർ, വി.ആർ ബാലൻ, ജസ്റ്റിൻ സിറിയക്ക്, എലിസബത്ത്, ബിന്ദു ടീച്ചർ, റംല അസീസ്, സനിലേഷ്, പി.കെ ജോൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി എന്നിവർ സംസാരിച്ചു.

date