Skip to main content

ജില്ലയില്‍ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിക്കും

ജില്ലയില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീറിന്റെ നോതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഓഗസ്റ്റ് 25 ന് കോട്ടക്കുന്നില്‍ ഉദ്ഘാടനം നടക്കും. പരമ്പരാഗത കലാരൂപങ്ങള്‍, കലാപാരിപാടികള്‍, വിവിധ വകുപ്പുകളുടെ ഫ്‌ലോട്ടുകള്‍, ഘോഷയാത്ര എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. 29 ന് ജില്ലയിലെ ഓണം-ടൂറിസം വാരാഘോഷം സമാപിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് ഭിന്നശേഷി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള സമഗ്രമായ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.

date