Post Category
തൃശൂരിൽ പ്രധാൻമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള 18-ന്*
കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രധാൻമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ഓഗസ്റ്റ് 18-ന് നടക്കും. തൃശൂർ ആർ.ഐ. സെന്ററിന്റെ നേതൃത്വത്തിൽ അയ്യന്തോൾ പ്ലാനിംഗ് ബോർഡ് ഹാളിൽ രാവിലെ 9.30-നാണ് മേള സംഘടിപ്പിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പ്രമുഖ പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനായി മേളയിൽ പങ്കെടുക്കും. ഐ.ടി.ഐ പാസായ അപ്രന്റീസ്ഷിപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. ഫോൺ- 9447770495.
date
- Log in to post comments