Skip to main content

കര്‍ക്കടകവാവ് ബലിതര്‍പ്പണം : സമ്പൂര്‍ണ ഹരിതചട്ടം പാലിക്കണമെന്ന് ശുചിത്വ മിഷന്‍

കര്‍ക്കടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ ഹരിതചട്ടം പൂര്‍ണമായി പാലിച്ച് നടത്തണമെന്നും  സംഘാടകര്‍ കര്‍ശനമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജില്ല ശുചിത്വ മിഷന്‍.  
ബലിതര്‍പ്പണ ചടങ്ങുകളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. തര്‍പ്പണത്തിന് ഉപയോഗിക്കുന്ന തുണികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പുഴയിലോ മറ്റ് ജലാശയങ്ങളിലോ ഉപേക്ഷിക്കരുത്. ചടങ്ങുകളുടെ ഭാഗമായുള്ള ഭക്ഷണ വിതരണത്തിന് സ്റ്റീല്‍ പ്ലേറ്റുകളും സ്റ്റീല്‍ ഗ്ലാസുകളും ഉപയോഗിക്കണം.
 ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ജൈവ-അജൈവ മാലിന്യം വേര്‍തിരിച്ചു ശേഖരിക്കുന്നതിന് പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കണം. ശേഖരിച്ച മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് തദ്ദേശീയമായ ക്രമീകരണങ്ങളും ഒരുക്കണമെന്നും ജില്ല ശുചിത്വ മിഷന്‍ അറിയിച്ചു.

 

date