Skip to main content

വിദ്യാര്‍ഥിനികള്‍ക്ക് മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ധനസഹായം

സംസ്ഥാനത്ത് പിന്നാക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതും മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയും നഷ്ടപ്പെട്ടതുമായ വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. https://egrantz.kerala.gov.in ലൂടെ സെപ്റ്റംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക്  വകുപ്പിന്റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഇ-മെയില്‍: bcddklm@gmail.com  . ഫോണ്‍: 0474 2914417.

 

date