ക്ലീൻ കേരള കമ്പനി ;അസിസ്റ്റൻറ് മാനേജർമാരെ വേണം
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ ആലപ്പുഴ , കോഴിക്കോട് ജില്ലാ ഓഫീസുകളിൽ ഒഴിവുള്ള അസിസ്റ്റൻറ് മാനേജർ തസ്തികയിലേക്കുള്ള വാർഷിക കരാർ വ്യവസ്ഥയിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് മാനേജർ തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. എൻജിനീയറിങ് ബിരുദം, എം.ബി.എ, എം എസ് ഡബ്ലിയു, എംടെക് തുടങ്ങിയ അധിക യോഗ്യതയുള്ളവർക്ക് അഭിമുഖത്തിന് അഞ്ചുമാർക്ക് പ്രത്യേകമായി അനുവദിക്കും. ബിരുദധാരികൾക്ക് അഞ്ചുവർഷവും വലുതാനന്തര ബിരുദധാരികൾക്ക് മൂന്നുവർഷവും തൊഴിൽ പരിചയം ഉണ്ടായിരിക്കണം. മാലിന്യ സംസ്കരണം മേഖലയിലും ശുചിത്വമിഷൻ ഹരിത കേരളം മിഷൻ കുടുംബശ്രീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് രണ്ടു വർഷത്തെ പ്രവർത്തിപരിചയം മതിയാകും. പ്രായം 35 വയസ്സിനകം .പ്രതിമാസം 25,000 രൂപയും യാത്രാബത്തയും ലഭിക്കും. കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോറം എടുക്കാം. ഓഗസ്റ്റ് 24 വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷകൾ കൊറിയർ തപാൽ നേരിട്ട് നൽകാം അപേക്ഷ അയക്കുന്ന കവറിന്റെ പുറത്ത് തസ്തികയിലേക്കുള്ള അപേക്ഷ എന്ന് വ്യക്തമാക്കിയിരിക്കണം. അയക്കേണ്ട വിലാസം മാനേജിങ് ഡയറക്ടർ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് , ടി സി 29/ 1732, സെക്കൻഡ് ഫ്ലോർ സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ് വഴുതക്കാട് തിരുവനന്തപുരം. വെബ് സൈറ്റ് www.cleankeralacompany.com
- Log in to post comments