Skip to main content

പരമ്പരാഗത കരകൗശല വിദഗ്ധർക്ക് പണിയായുധങ്ങൾക്ക്  ഗ്രാൻഡ് നൽകുന്ന പദ്ധതിക്ക് (2026-27) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) പരമ്പരാഗത കരകൗശല വിദഗ്ദ്ധർ/കൈപ്പണിക്കാർ/പൂർണ്ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവരുടെ തൊഴിൽ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തി ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള ആധുനീക യന്ത്രോപകരണങ്ങളുടെ  ഉപയോഗത്തിലൂടെ വരുമാന മാർഗം കണ്ടെത്തുന്നതിന് പണിയായുധങ്ങൾക്ക് ധനസഹായം  നൽകുന്ന പദ്ധതിക്ക് (2026-27 ടൂൾകിറ്റ് ഗ്രാന്റ്) പിന്നാക്ക വിഭാഗ വികസന വകുപ്പ്  ഓൺലൈനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. പ്രായം 18 നും 60 നും ഇടയിൽ ആയിരിക്കണം. അപേക്ഷകർ www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈൻ ആയി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31.08.2026,  ഇതു സംബന്ധിച്ച വിജ്ഞാപനം    www.bwin.kerala.gov.in,  www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ   ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഫോൺ   -0484-2983130.

date