Post Category
പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതിക്ക് (2026-27) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്തെ മൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ ബി സി വിഭാഗങ്ങളിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് (2026-27) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. ഉയർന്ന പ്രായ പരിധി 60 വയസ്. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈൻ ആയി 31.08.2026 വരെ അപേക്ഷ സമർപ്പിക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in എന്നീ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഫോൺ -0484-2983130.
date
- Log in to post comments