Post Category
സ്വയംതൊഴില്‍ സംരംഭകര്‍ക്ക് ശില്പശാല
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പാക്കി വരുന്ന സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ച് അവബോധം നല്‍കുന്നതിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വയംതൊഴില്‍ സംരംഭകര്‍ക്കായി ശില്പശാല നടത്തുന്നു. പത്തനംതിട്ട ടൗണ്‍ഹാളില്‍ ഈ മാസം 19ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ശില്പശാല ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നഗരസഭാധ്യക്ഷ ഗീതാ സുരേഷ് എന്നിവര്‍ സംസാരിക്കും.
ശില്പശാലയോടനുബന്ധിച്ച് സ്വയംതൊഴില്‍ പദ്ധതികള്‍ക്കുള്ള അപേക്ഷാഫോറം വിതരണം ചെയ്യും. ഫോണ്‍: 0468 2222745. (പിഎന്‍പി 100/99)
date
- Log in to post comments