ജില്ലാതല വാര്‍ത്തകള്‍
വെറ്റിനറി ഹോസ്പിറ്റല്‍ നിയമനങ്ങള്‍
മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ (89 ദിവസത്തേക്ക് മാത്രം) ഒരു റേഡിയോഗ്രാഫറെയും ബിവിഎസ് സി & എഎച്ച് വെറ്ററിനറി ബിരുദധാരികളയും (6 ഒഴിവ്), ഡ്രൈവര്‍ കം അറ്റന്റന്റിനെയും (2) തെരഞ്ഞെടുക്കുന്നു. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം ആഗസ്ത് 17 ന് യഥാക്രമം 11, 11.30, 12.30 എന്നീ സമയങ്ങളില്‍ കൂടികാഴ്ചയ്ക്കായി കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍ 0497-2700267
ആശാവര്‍ക്കര്‍ നിയമനം
മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തില്‍ വാര്‍ഡ് 6 ല്‍ ആശാ പ്രവര്‍ത്തകരുടെ നിയമനത്തിനായി ആഗസ്ത് 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തില്‍ വെച്ച് അഭിമുഖം നടത്തുന്നു. അപേക്ഷിക്കുന്നവര്‍ വിവാഹിതരായ 25 നും 45 നും ഇടയില്‍ പ്രായമുള്ളവരും, പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവരും, നേതൃപാടവും ആശയ വിനിമയ ശേഷിയും വിവേചന രഹിതമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരും, മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരും ആയിരിക്കണം. അതാത് വാര്‍ഡില്‍ നിന്നും അപേക്ഷകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മറ്റ് വാര്‍ഡുകളില്‍ നിന്നും പരിഗണിക്കും.
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാം
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി. കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 15. വിശദവിവരങ്ങള്‍ എസ്.ആര്.സി. ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി. ഒ., തിരുവനന്തപുരം-33
ഫോണ്‍: 9846033001, 0471 2570471
സീറ്റൊഴിവ്
കണ്ണൂര്‍ ഗവണ്മെന്റ് ഐ.ടി.ഐ യില്‍ വുഡ് വര്‍ക്ക് ടെക്നീഷ്യന് ട്രേഡില്‍ എസ്.സി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, 1210 രൂപ ഫീസ് എന്നിവയുമായി ആഗസ്ത് 17 തിങ്കളാഴ്ച രാവിലെ ഐ.ടി.ഐ യില്‍ ഹാജരാവേണ്ടതാണ്. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം.
സിഡിറ്റില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാം
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സി ഡിറ്റിന്റെ കണ്ണൂര്‍ താഴെചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ഗവ. അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സുകളായ ഡിസിഎ, ഡാറ്റാ എന്‍ട്രി, അക്കൌണ്ടിങ്, ഡിടിപി, എംഎസ്ഓഫീസ് എന്നീ കോഴ്സുകള്‍ എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് സ്കോളര്‍ഷിപ്പോടു കൂടി പഠിക്കാന്‍ അവസരം. ആഗസ്ത് 14 മുതല്‍ 20 വരെ അഡ്മിഷന് എടുക്കുന്നവര്‍ക്കാണ് അവസരം. ഫോണ്‍ 9947763222.
മിനി ജോബ് ഫെയര്‍
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 19 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര് കോര്‍ഡിനേറ്റര്‍, ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍, ടെക്നിക്കല്‍ കോര്‍ഡിനേറ്റര്‍, ടെക്നിക്കല്‍ എഞ്ചിനീയര്‍ ട്രെയിനീ, ടെക്നിക്കല്‍ എഞ്ചിനീയര്‍, കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ്, ടെലി കോളര്‍, അക്കൗണ്ടന്റ്, സെയില്‍സ് എഞ്ചിനീയര്‍, ഫാക്ടറി സൂപ്പര്‍വൈസര്‍, ബിസിനസ്സ് ഡെവലെപ്മെന്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത ഏതെങ്കിലും ഡിഗ്രി, എംബിഎ, ഡിപ്ലോമ (ഇലക്ട്രിക്കല്‍& ഇലക്ട്രോണിക്സ്), ബിടെക്, ബികോം & ടാലി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ പകര്‍പ്പും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷന് സ്ലിപ് ഹാജരാക്കി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 -2707610, 6282942066.
സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടതും, മാതാവിനെയോ, പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ടവരും, സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്നവരും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തവരുമായ വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പ്രത്യേക സ്കോളര്‍ഷിപ്പ് പദ്ധതിക്ക് (2026-27) അപേക്ഷിക്കാം. www.egrantz.erala.gov.in എന്ന പോര്‍ട്ടലിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തീയതി സെപ്തംബര്‍ 15. വിശദ വിവരങ്ങള്‍ക്ക് ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
ട്രക്കിങ് ക്യാമ്പ്; അപേക്ഷ ക്ഷണിച്ചു
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ദേശീയ സാഹസീക അക്കാദമിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ എട്ടിന് കാസര്‍ഗോഡ് റാണിപുരത്തും 16, 17 തീയതികളിലായി ഇടുക്കി മീശപ്പുലിമലയിലേക്കും ട്രക്കിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. റാണിപുരം ട്രക്കിങ്ങിന് താത്പര്യമുള്ളവര്‍ സെപ്തംബര്‍ രണ്ടിനു മുമ്പും മീശപ്പുലിമല ട്രക്കിങ്ങിന് താത്പര്യമുള്ളവര്‍ എട്ടാം തീയതിക്ക് മുമ്പും അപേക്ഷിക്കേണ്ടതാണ്. രജിസ്ട്രേഷന് ഫീസ് 1000 രൂപ. ഫോണ്‍ 9895314639, 9846050559.
സീറ്റ് ഒഴിവ്
കണ്ണൂര്‍ ഗവ:വനിതാ ഐ.ടി.ഐയില്‍ എസ് സി/ എസ് ടി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ആഗസ്ത് 17 രാവിലെ 10 മണിക്ക് നേരിട്ടെത്തി അപേക്ഷിക്കാം. നിശ്ചിത സമയത്തിനുള്ളില്‍ മതിയായ അപേക്ഷകള്‍ ലഭിച്ചില്ലെങ്കില്‍, ജനറല്‍ മെറിറ്റ് വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതാണ്. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍ 0497-2835987, 7012827630.
സ്പോട്ട് അഡ്മിഷന്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലും ടെക്നോളജി-കണ്ണൂരില്‍ (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്നോളജി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു.
ഒരു വര്‍ഷക്കാലയളവുള്ള കോഴ്സിന് എസ്.എസ്.എല്‍.സി യാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവര് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 20 രാവിലെ 11 ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍-0497 2835390. വെബ്സൈറ്റ്: www.iihtkannur.ac.in.
ഇമെയില്‍: info@iihtkannur.ac.in
സ്പോട്ട് അഡ്മിഷന്
കല്‍പ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ അഡ്മിഷന് 2026 എസ് സി വിഭാഗങ്ങള്‍ക്ക് മെക്കാനിക് ഡീസല്‍ ട്രേഡില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ഓഗസ്റ്റ് 17, 18, 19 തീയതികളിലായി സ്പോട്ട് അഡ്മിഷന് നടത്തുന്നു. താല്‍പ്പര്യമുളളവര്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് എത്തി സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍ 04936 205519, 9961702406, 9995914652.
- Log in to post comments