ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണപദ്ധതി
ന്യൂനപക്ഷക്ഷേമ വകുപ്പ് ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണപദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ടസ്ത്രീകള് എന്നിവര്‍ക്കാണ് ധനസഹായത്തിന് അര്‍ഹത.
ശരിയായജനലുകള്/വാതിലുകള്‍, മേല്‍ക്കൂര, ഫ്ളോറിങ്/ഫിനിഷിംഗ്/ പ്ലമിങ്ങ്/സാനിട്ടേഷന്‍/ഇലക്ട്രിഫിക്കേഷന് എന്നിവയില്ലാത്തവീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50,000 രൂപ. തുക തിരിച്ചടയ്ക്കേണ്ട. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെപേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്ക്വയര്‍ഫീറ്റില്‍ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍-കുടുംബത്തിന് മുന്‍ഗണന.
അപേക്ഷകയ്ക്കോ അവരുടെ മക്കള്‍ക്കോ, ശാരീരിക-മാനസികവെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള/മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍, അര്ദ്ധസര്ക്കാര്സ്ഥാപനങ്ങളില് സ്ഥിരവരുമാനംലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍നിന്നോ സമാനഏജന്സികളില്നിന്നോ മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മ്മാണത്തിന് സഹായംലഭിച്ചവര് അപേക്ഷിക്കേണ്ടതില്ല.
അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരംഒടുക്കിയ രസീതിന്റെപകര്പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട്റിപ്പയര് ചെയ്യേണ്ടതിനും, വീടിന്റെവിസ്തീര്ണ്ണം തെളിയിക്കുന്നതിനും, മറ്റു വകുപ്പുകളില്‍നിന്നോ/സമാന ഏജന്‍സികളില്‍നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ/പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന തദ്ദേശസ്വയംഭരണവകുപ്പില്നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷയും അനുബന്ധരേഖകളും ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) ന്യൂനപക്ഷക്ഷേമസെക്ഷന് കലക്ടറേറ്റ്, കൊല്ലം വിലാസത്തില്‍ സെപ്റ്റംബര്‍ 10 നകം ലഭ്യമാക്കണം. അപേക്ഷാ ഫോമിന്: www.mwdscholarship.kerala.gov.in ഫോണ്‍: 04742793473.
- Log in to post comments