Post Category
ദേശീയ യുവജനദിനം ആചരിക്കും
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കോന്നി എംഎം എന്‍എസ്എസ് കോളജ്, എസ്.എ.എസ് കോളജുകളിലെ എന്‍എസ്എസ് യൂണിറ്റുകള്‍, യൂത്ത് ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ ഇന്ന് (12) ദേശീയ യുവജനദിനം ആചരിക്കും. കോന്നി എംഎംഎന്‍എസ്എസ് കോളജില്‍ നടക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിവേകാനന്ദ ആശയങ്ങളും വര്‍ത്തമാന കാലഘട്ടവും എന്ന വിഷയത്തില്‍ ഡോ.പഴകുളം സുഭാഷ് മുഖ്യപ്രഭാഷണം നടത്തും.
(പിഎന്‍പി 106/19)
date
- Log in to post comments