Post Category
സാമൂഹ്യനീതി വകുപ്പിന്റെ സുദര്‍ശനം ശ്രദ്ധയാകര്‍ഷിക്കുന്നു
ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്കായി സാമൂഹ്യനീതി വകുപ്പ്, ജില്ലാ ഭരണകൂടത്തിന്റെയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെയും സഹകരണത്തോടെ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തയാറാക്കിയ സുദര്‍ശനം എന്ന സൗഹൃദകേന്ദ്രം തീര്‍ഥാടക ശ്രദ്ധയാകര്‍ഷിക്കുന്നു. ദര്‍ശനത്തിനായി എത്തുന്ന വയോജനങ്ങള്‍ക്ക് ആശ്വാസകേന്ദ്രം എന്ന നിലയിലാണ് സുദര്‍ശനം പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ഇവര്‍ക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാത ഡോളി സൗകര്യം ആവശ്യമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് 1500 രൂപ വരെ സാമൂഹ്യനീതി വകുപ്പ് നല്‍കും.
രാജു എബ്രഹാം എംഎല്‍എ ഇന്ന് (12) വൈകിട്ട് ഏഴിന് നിലയ്ക്കലില്‍ സൗഹൃദകേന്ദ്രം ഉദ്ഘാടനം ചെയ്യും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. (പിഎന്‍പി 108/19)
date
- Log in to post comments