അങ്കണവാടികളിലേക്ക് പാൽ വിതരണം: ടെണ്ടറുകൾ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഒല്ലൂക്കര അഡീഷണൽ അർബൻ 2 ഐ.സി.ഡി.എസ്. പ്രോജക്റ്റിന് കീഴിലെ വിവിധ സെക്ടറുകളിലെ അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുന്നതിന് അർഹരായ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. 'പോഷക ബാല്യം' പദ്ധതിയിൽ ഉൾപ്പെടുത്തി 2026 സെപ്റ്റംബർ മുതൽ 2027 മാർച്ച് 31 വരെ ആഴ്ചയിൽ മൂന്ന് ദിവസം വീതം രാവിലെ 9:30-നും 10:00-നും ഇടയിലാണ് പാൽ എത്തിച്ചു നൽകേണ്ടത്.
വിൽവട്ടം (32 അങ്കണവാടികൾ), ഒല്ലൂക്കര 1 (24 അങ്കണവാടികൾ), ഒല്ലൂക്കര 2 (25 അങ്കണവാടികൾ) എന്നീ സെക്ടറുകളിലേക്ക് ഓഗസ്റ്റ് 18-ന് ഉച്ചയ്ക്ക് 2:00 മണി വരെയും ഒല്ലൂർ സെക്ടറിലേക്ക് (35 അങ്കണവാടികൾ) ഉച്ചയ്ക്ക് 1:00 മണി വരെയുമാണ് ടെണ്ടറുകൾ സ്വീകരിക്കുക.
ഫോൺ- വിൽവട്ടം സെക്ടർ: 0487 2322800, 9446382955, 7907220738, ഒല്ലൂക്കര 1 സെക്ടർ: 9446382955, 9747112254, ഒല്ലൂക്കര 2 സെക്ടർ: 9446382955, 8921436133, ഒല്ലൂർ സെക്ടർ: 0487 2322800, 9446382955, 9747112254.
- Log in to post comments