Skip to main content

അഭിമുഖം

മനയില്‍കുളങ്ങര സര്‍ക്കാര്‍  വനിത ഐ.ടി.ഐ യില്‍ ഡ്രസ്സ് മേക്കിംഗ് ട്രേഡില്‍  ഇ.ഡബ്ല്യൂ.എസ് വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.   യോഗ്യത: ഫാഷന്‍ ആന്റ് അപ്പാരല്‍ ടെക്നോളജിയില്‍ യൂ.ജി.സി അംഗീകൃത യൂണിവേഴ്സ്സിറ്റിയില്‍ നിന്നുള്ള ബി.വോക് ബിരുദവും ബന്ധപ്പെട്ട മേഖലയില്‍  ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ്സ്മേക്കിംഗ് ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്ക്നോളജി/കോസ്റ്റ്യൂം ഡിസൈനിംഗിലുളള രണ്ട്  വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയും  രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിംഗ് ട്രേഡിലുള്ള എന്‍.ടി.സി /എന്‍.എ.സി യും   മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.  യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍. പകര്‍പ്പുകള്‍ ഓഗസ്റ്റ് 20ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.  ഫോണ്‍: 0474-2793714.
 

 

date