Post Category
വെറ്ററിനറി സർജൻ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ
മൃഗസംരക്ഷണ വകുപ്പിൽ ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ബ്ലോക്കിലേയ്ക്ക് രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സർജൻ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ വഴി താൽക്കാലിക നിയമനം നടത്തുന്നു. ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ആഗസ്റ്റ് 17 ന് രാവിലെ 11 മുതൽ 11.30 വരെ അഭിമുഖം നടക്കും. വെറ്ററിനറി സയൻസിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നീ അവശ്യ യോഗ്യതകളോടൊപ്പം ക്ലിനിക്കൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ, സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദം എന്നിവ അഭിലഷണീയ യോഗ്യത. ഫോൺ: 0477- 2252431
date
- Log in to post comments