*സ്വാതന്ത്ര്യദിന പരേഡ് 2026: വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു 2026-ലെ സ്വാതന്ത്ര്യദിന പരേഡിൽ വിവിധ വിഭാഗങ്ങളിലായി വിജയികളായവർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
മികച്ച ആംഡ് കൺടിൻജന്റ് എക്സൈസ് വകുപ്പും
മികച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്ലാറ്റൂണായി ഗവ. ഗേൾസ് എച്ച്.എസ് ഹരിപ്പാടും തിരഞ്ഞെടുക്കപ്പെട്ടു. ലിയോ തേർട്ടീൻത് എച്ച്.എസ്.എസ് ആലപ്പുഴ മികച്ച എൻ.സി.സി പ്ലാറ്റൂണിനുള്ള ട്രോഫി കരസ്ഥമാക്കിയപ്പോൾ, സെന്റ് മൈക്കിൾസ് എച്ച്.എസ് തത്തംപള്ളി
മികച്ച സ്കൗട്ട്, ഗൈഡ്സ് വിഭാഗങ്ങളിൽ നേട്ടം കൊയ്തു. സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്. ആലപ്പുഴ മികച്ച റെഡ് ക്രോസ് പ്ലാറ്റൂണായും, ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ മികച്ച ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് ആയും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച കബ്സ് വിഭാഗത്തിൽ ലിയോ തേർട്ടീൻത് എൽ.പി.എസ് ആലപ്പുഴയും, മികച്ച ബുൾ ബുൾ വിഭാഗത്തിൽ സെന്റ് ജോസഫ്സ് എൽ പി ജി എസും വിജയികളായി. ബാൻഡ് വിഭാഗത്തിൽ സീനിയർ തലത്തിൽ ലജ്നത്തുൽ മുഹമ്മദിയ്യ എച്ച് എസും, ജൂനിയർ-I തലത്തിൽ മാതാ സീനിയർ സെക്കൻഡറിയും, ജൂനിയർ-II തലത്തിൽ പുന്നപ്ര ജി.എം.ആർ.എസ്-ഉം ട്രോഫി സ്വന്തമാക്കി. എക്സൈസ് വകുപ്പിലെ അനൂപ് ആണ് മികച്ച പ്ലാറ്റൂൺ കമാൻഡർ.
- Log in to post comments